Latest

35 (86-87) ലളിതാ സഹസ്രനാമം

 35) (86-87) ലളിതാ സഹസ്രനാമം

കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരുപിണീ ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ

86.കണ്ഠാധഃകടിപര്യന്തമദ്ധ്യൂടസ്വരൂപിണീ

കഴുത്ത് മുതൽ അരക്കെട്ട് വരെ മദ്ധ്യകൂടം സ്വരൂപമായിട്ടുള്ളവള്‍. ഭഗവതിയുടെ കഴുത്തു മുതല്‍ അരക്കെട്ടുവരെ ഉള്ള ഭാഗം ശ്രീവിദ്യാമന്ത്രത്തിന്റെ മദ്ധ്യഭാഗമായിരിയ്‌ക്കുന്ന മദ്ധ്യകൂടമാണ്‌. പഞ്ച ദശാക്ഷരിയുടെ രണ്ടാം ഭാഗത്തെ മദ്ധ്യകൂടം അല്ലെങ്കിൽ കാമരാജകൂടം എന്നാണ് വിളിക്കുന്നത്. 

87.ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ

മന്ത്രത്തിന്റെ മൂന്നാം ഭാഗത്തെ ശക്തികൂടം എന്നും വിളിക്കുന്നു. ഇത് ക്രിയാ ശക്തിയുടെ രൂപത്തിലാണ് പഞ്ചദശിയുടെ മൂന്നാമത്തെ ഭാഗമായ ശക്തികൂടം ഭഗവതിയുടെ അരക്കെട്ടിനു താഴെ ഉള്ള ഭാഗമാണ്‌. ശക്തികൂടത്തോട്‌ ഏകതയെ ആപന്നമായിരിയ്‌ക്കുന്ന കട്യധോഭാഗത്തെ ധരിയ്‌ക്കുന്നവള്‍. ആദ്യഭാഗം മുഖം - വാഗ്ഭവ കൂടം, രണ്ടാം ഭാഗം കഴുത്ത് മുതൽ അര വരെ - കാമരാജ കൂടം, അരയ്ക്ക് താഴെയുള്ള മൂന്നാം ഭാഗം - ശക്തി കൂടം.




അഭിപ്രായങ്ങളൊന്നുമില്ല